ചെറായി: യാത്രയ്ക്കിടെ എടിഎം കാർഡ് നഷ്ടപ്പെട്ട എഴുപത്തിനാലുകാരനായ വിദേശി നിത്യചെലവിനു പോലും പണമില്ലാത്ത നട്ടംതിരിയുന്നു. സിറ്റ്സർലൻഡ് സ്വദേശിയായ ഹൻസ് റൊഡോൾഫിന്റെ എടിഎം കാർഡ് ചെറായി ബീച്ചിൽ നിന്ന് ഫോർട്ടുകൊച്ചിക്കു പോയി തിരികെ വരവെയാണ് നഷ്ടപ്പെട്ടത്. സിറ്റ്സർലൻഡിൽ നിന്ന് നാലു മാസങ്ങൾക്ക് മുന്പാണ് ഹൻസ് കേരളത്തിലെത്തിയത്.
ചെറായി ബീച്ചിലെ അമ്പാടി വില്ലാസ് ഹോം സ്റ്റേയിലാണ് ഹൻസിന്റെ താമസം. ആറു മാസത്തെ സന്ദർശനത്തിനാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ഇപ്പോൾ ഭക്ഷണ ചെലവുകൾ ഹോം സ്റ്റേ ഉടകളാണ് നോക്കുന്നത്. എടിഎം കാർഡ് തിരികെ കിട്ടിയാൽ മാത്രമേ ഇദ്ദേഹത്തിനു ഇനിയുള്ള രണ്ടു മാസത്തെ ചെലവുകൾക്ക് പണം എടുക്കാനാകൂ. ഫോർട്ടുകൊച്ചി പ്രദേശത്തോ - ഫോർട്ടുവൈപ്പിനിൽ നിന്നു ബസിൽ ചെറായിലേക്കുള്ള യാത്രയിലോ കാർഡ് നഷ്ടപ്പെട്ടിരിക്കാമെന്നാണ് നിഗമനം. കിട്ടുന്നവർ 9048400507 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹൻസ് അഭ്യർഥിക്കുന്നു.
നിത്യചെലവിനു പണമില്ലാതെ വിദേശി ദുരിതത്തിൽ
12:16 AM Apr 02, 2023 | Deepika.com