കാക്കനാട്: ട്രാൻസ് സമൂഹത്തിനായി കൂടുതൽ ബ്രഹത് പദ്ധതികൾ ഒരുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഭിന്നലിംഗ വിഭാഗത്തിനുളള ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ക്ലിനിക്കായ മാരിവില്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലും മെച്ചപ്പെട്ട സൗകര്യങ്ങളും നൽകി ട്രാൻസ് സമൂഹത്തിനെ മുഖ്യധാരയിൽ ഉയർത്തി കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.
ഉമ തോമസ് എംഎൽഎ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രകാശ്, വൈസ് പ്രസിഡന്റ് സനിത റഹീം പ്രതിഭകളെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-23 ഉൾപ്പെടുത്തിയാണ് മാരിവില്ല് - ഭിന്നലിംഗ വിഭാഗത്തിനുളള പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്. ഭിന്നലിംഗ വിഭാഗത്തിൽ നിന്നുളള ഡോക്ടർ തന്നെയാണ് ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുക. വൈറ്റില മൊബിലിറ്റി ഹബിനു സമീപമാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
ട്രാൻസ് സമൂഹത്തിനായി കൂടുതൽ പദ്ധതികൾ ഒരുക്കും: മന്ത്രി പി. രാജീവ്
12:15 AM Apr 02, 2023 | Deepika.com