വൈപ്പിൻ: കാൻസർ രോഗികൾക്ക് മുടിമുറിച്ചു നൽകി സമൂഹത്തിന് മാതൃകയായി മാലിപ്പുറം ഐഐവി യുപി സ്കൂളിലെ ജൂണിയർ റെഡ്ക്രോസ് യൂണിറ്റിലെ വിദ്യാർഥികളും അധ്യാപകരും.
ഇവരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയും ഉൾപ്പെടുമെന്നതാണ് ശ്രദ്ധേയം. ഈ ബാലിക ഉൾപ്പെടെ 15 പേരാണ് ഓമനിച്ച് പരിരക്ഷിച്ചു കൊണ്ടു പോന്ന സ്വന്തം മുടി കാൻസർ ബാധിതരായവർക്ക് വിഗ് നിർമിക്കാനായി മുറിച്ചു നൽകിയത്.
വിദ്യാർഥികളിൽ കാരുണ്യം, സ്നേഹം, ദയ എന്നിവ വളർത്തിയെടുക്കുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് റെഡ്ക്രോസ് യൂണിറ്റ് കോ-ഓർഡിനേറ്റർ സുമന ടീച്ചർ പറയുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ അമല കാൻസർ സെന്റർ മാനേജിംഗ് ഡയറക്ടർ ഫാ. ജെയ്സൻ മുണ്ടൻ മാണി മുടി ഏറ്റുവാങ്ങി.
സ്കൂൾ മാനേജർ സി.ബി. ഖാലിദ്, പഞ്ചായത്തംഗം റസിയ ജമാൽ, ജീവ കാരുണ്യ പ്രവർത്തക സീനത്ത് മാലിപ്പുറം, പ്രധാനാധ്യാപിക എൻ.എ. പ്രീത, പിടിഎ പ്രസിഡന്റ് ടി.കെ. ബെനി സാദർ, സെക്രട്ടറി പി.എസ്. ഷെർഷ എന്നിവർ സംസാരിച്ചു.
കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാലിപ്പുറം ഐഐവി യുപി സ്കൂൾ വിദ്യാർഥികൾ
12:15 AM Apr 02, 2023 | Deepika.com