ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉളിയന്നൂർ-കുഞ്ഞുണ്ണിക്കര മേഖലയിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. മന്ത്രി പി. രാജീവ് നിർമാണോ ദ്ഘാടനം നടത്തി.
ചടങ്ങില്‍ ഹൈബി ഈഡന് എംപി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിളളി, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. രാജലക്ഷ്മി, വാട്ടര്‍ അഥോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനിയര്‍ പി.ബി. രാജീവ്, ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര പ്രദേശങ്ങളിലെ 1,700 കണക്ഷനുകള്‍ ഉൾപ്പെടെ പഞ്ചായത്തിൽ 9,200 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് ലഭിക്കും. ഒമ്പത് മാസം കൊണ്ട് പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.
കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് 269 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് കളമശേരി നിയോജക മണ്ഡലത്തിൽ അനുമതി ലഭിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. കേന്ദ്ര പദ്ധതി, കിഫ്ബി അടക്കം കുടിവെള്ളത്തിനായി 327 കോടി രൂപയുടെ പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുക.
ഉളിയന്നൂർ-കുഞ്ഞുണ്ണിക്കര കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു
12:15 AM Apr 02, 2023 | Deepika.com