ദേവാലയങ്ങളിൽ വിശുദ്ധവാരത്തിന് ഇന്ന് തുടക്കമാകും.
കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇന്ന് രാവിലെ 6.30 ന് കപ്പേളയിൽ കുരുത്തോല വെഞ്ചിരിപ്പ്, കുർബാന, 9.30 നും വൈകീട്ട് 5 നും വി. കുർബാന, പെസഹ വ്യാഴാഴ്ച രാവിലെ 6.30 ന് വി. കുർബാന, കാൽ കഴുകൽ ശുശ്രുഷ, ആരാധന, വൈകീട്ട് 7 മുതൽ 8 വരെ പൊതു ആരാധന.
ദു:ഖ വെള്ളി രാവിലെ 6.30 ന് പീഢാനുഭവ തിരുക്കർമങ്ങൾ, വൈകീട്ട് 3ന് ആഘോഷമായ കുരിശിന്റെ വഴി, പീഢാനുഭവ സന്ദേശം, നഗരി കാണിക്കൽ, രാത്രി എട്ടിന് കബറടക്ക ശുശ്രൂഷ, ദു:ഖ ശനി രാവിലെ 6.30 ന് കുർബാന, വെള്ളം, തിരി വെഞ്ചിരിപ്പ്, ഉയർപ്പ് ഞായർ പുലർച്ചെ ഉയർപ്പിന്റെ തിരുക്കർമങ്ങൾ, പ്രദക്ഷിണം, കുർബാന, 6 നും 7.30നും കുർബാന എന്നിവയുണ്ടാകും.
മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ ഓശന ഞായറാഴ്ചയായ ഇന്ന് രാവിലെ 6.30 ന് ഓശാന തിരുക്കർമങ്ങൾ, കുരുത്തോല വെഞ്ചിരിപ്പ്, കുരുത്തോല വിതരണം തുടർന്ന് പ്രദക്ഷിണം, ദിവ്യബലി. പ്രസംഗം.വൈകീട്ട് അഞ്ചിന് ഇടവക വാർഷിക ധ്യാന ആരംഭം, കുർബാന, ഗാനശൂശ്രൂഷ, പ്രസംഗം, ആരാധന.
പെസഹാ വ്യാഴം രാവിലെ 6.30ന് പെസഹാ തിരുകർമങ്ങൾ, കാലുകഴുകൽ ശൂശ്രൂഷ, വിശുദ്ധ കുർബാന, ആരാധന ദിനം. ഉച്ച കഴിഞ്ഞ് 2.30 ന് കാൽകഴുകൽശ്രൂഷ നേർച്ച. വൈകിട്ട് ആറുമുതൽ പൊതു ആരാധന. അപ്പം മുറിക്കൽ ശൂശ്രൂഷ. അപ്പവും പാലും വിതരണം .
പീഢാനുഭവ വെള്ളി രാവിലെ 6.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശ് ചുംബനം.
വൈകീട്ട് നാലിന് ആഘോഷമായ കുരിശിന്റെ വഴി. തുടർന്ന് പീഢനുഭവ സന്ദേശം, നഗരി കാണിക്കൽ, പരിഹാര പ്രദക്ഷിണം.
രാത്രി ഒന്പതിന് കബറടക്ക ശ്രൂശ്രക്ഷ. ദുഃഖശനി രാവിലെ 6.30 ന് മാമ്മോദീസ വ്രത നവീകരണം. വെള്ളം വെഞ്ചിരിപ്പ്, ദീപം വെഞ്ചരിപ്പ്. തുടർന്ന് കുർബാന ശനി രാത്രി 11.30 ന് ഉയിർപ്പ് തിരുകർമങ്ങൾ പ്രദക്ഷിണം ആഘോഷമായ ദിവ്യബലി.
പളളികളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
12:15 AM Apr 02, 2023 | Deepika.com