വൈപ്പിന്‍: കൂട്ടുകാരുമൊരുമിച്ച് ബീച്ചില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ കാണാതായി. എയറോനോട്ടിക്കല്‍ വിദ്യാര്‍ഥി പെരുമ്പിള്ളി കോഴിപ്പിള്ളി ജോസഫിന്റെ മകന് അലനെ(20)യാണു കാണാതായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോയമ്പത്തൂരിൽനിന്നു എത്തിയ അലന് വൈകിട്ട് 5.30നാണ് കൂട്ടുകാരുമൊത്തു ബീച്ചിലെത്തിയത്.
കുളിക്കുന്നതിനിടെ തിരകളിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്നവർ ഒച്ചവച്ച് ആളെ കൂട്ടി. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിയെത്തി വലയുമായി കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്സും പോലീസും എത്തി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല.
കടലിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ കാണാതായി
12:14 AM Apr 02, 2023 | Deepika.com