കൊച്ചി: മുതിര്‍ന്ന പൗരന്മാരെയും സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നൈപുണ്യ നഗരം പദ്ധതി 26 പഞ്ചായത്തുകളില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
തൃപ്പൂണിത്തുറ, പിറവം, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, തൃക്കാക്കര, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റികളിലും വരാപ്പുഴ, ആമ്പല്ലൂര്‍, മുളന്തുരുത്തി, വടക്കേക്കര, കടമക്കുടി, എടക്കാട്ടുവയല്‍, കുഴുപ്പിള്ളി, കുമ്പളം, പള്ളിപ്പുറം, മഴുവന്നൂര്‍, കരുമാലൂര്‍, ഐക്കരനാട്, പുത്തന്‍വേലിക്കര, ആയവന, വാരപ്പെട്ടി, കടുങ്ങല്ലൂര്‍, നായരമ്പലം, മലയാറ്റൂര്‍ നീലീശ്വരം, കോട്ടുവള്ളി, കാലടി എന്നീ പഞ്ചായത്തുകളിലുമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.
82 പഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.
26 ഇടങ്ങളില്‍ നൈപുണ്യ നഗരം വിജയകരം
12:14 AM Apr 02, 2023 | Deepika.com