മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 17-ാം വർഡിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകിന്റെ ഉറവിട നശീകരണവും ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പഞ്ചായത്തംഗം മുഹമ്മദ് ഷാഫി നിർവഹിച്ചു.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കാനുള്ള പദ്ധതികളും കൊതുകുകൾ വളരാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഉറവിട നശീകരണം നടത്തലുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ, ഹരിത കർമസേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
സുലോചന ബിജു, രമി, ഷൈല മോൾ, ഹാജറ ജബ്ബാർ, ഷൈജ മണി, മഞ്ജു ജിജി, സുമി സുഭാഷ്, ജസീന അലി, അയിഷ ബീവി, സൗമ്യ എൽദോസ് തുടങ്ങിയവർ നേതൃത്വം നൽകി.
കൊതുക് ഉറവിട നശീകരണം
12:14 AM Apr 02, 2023 | Deepika.com