പെൻഷൻ സംരക്ഷണ ദിനം ആചരിച്ചു
12:12 AM Apr 02, 2023 | Deepika.com
മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയിട്ട് 10 വർഷം പൂർത്തീകരിച്ച ദിവസം അധ്യാപക സർവീസ് സംഘടന സമര സമിതി സംസ്ഥാന വ്യാപകമായി പെൻഷൻ സംരക്ഷണ ദിനമായി ആചരിച്ചു. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ജോയിന്റ് കൗണ്‍സിൽ ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. കെജിഒഎഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ജോയിന്റ് കൗണ്‍സിൽ മേഖല സെക്രട്ടറി എം.എസ്. അനൂപ്കുമാർ എന്നിവർ പ്രസംഗിച്ചു. മേഖല ജോയിന്റ് സെക്രട്ടറി കെ.കെ. കബീർ, കമ്മിറ്റിയംഗങ്ങളായ ഗോകുൽ രാജൻ, കെ.പി. എൽദോസ്, വനിത കമ്മിറ്റി സെക്രട്ടറി സ്വപ്ന മോഹൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.