മൂവാറ്റുപുഴ: എച്ച്എസ്എസ്ടിഎ പ്രതിഷേധ ധർണ നടത്തി. മാർച്ച് 31ന് ജോലിയിൽനിന്നു പിരിച്ചുവിട്ട 67 ഇംഗ്ലീഷ് അധ്യാപകരെ സർവീസിൽ തിരിച്ചെടുക്കണമെന്നും തൊഴിൽ സുരക്ഷ ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. എച്ച്എസ്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. പിഎസ്സി വഴി നിയമനം ലഭിച്ച അധ്യാപകരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിലവിലുള്ള രീതിയിൽ സർവീസിൽ നിലനിർത്തണമെന്നു യോഗം ആവശ്യപ്പെട്ടു.
പിഎസ്സി വഴി നിയമിച്ച ഉദ്യോഗാർഥികളെ ഇതുവരെ സർക്കാർ പിരിച്ചുവിട്ടിട്ടില്ല. പിരിച്ചുവിട്ട നടപടി മൗലികവകാശ ലംഘനമാണെന്നും അവർക്ക് തൊഴിൽ സുരക്ഷ ഉറപ്പു നൽകി സർക്കാർ നീതി പാലിക്കണമെന്നും ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
പ്രതിഷേധ ധർണ
12:12 AM Apr 02, 2023 | Deepika.com