പൊന്മുടി തൂ​ക്കു​പാ​ല​ത്തി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

12:07 AM Apr 02, 2023 | Deepika.com
ഇ​ടു​ക്കി: പൊന്മുടി-​രാ​ജാ​ക്കാ​ട് റോ​ഡി​ലെ പൊന്മുടി തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം നേ​ര​ത്തെ നി​രോ​ധി​ച്ചി​രു​ന്നു.
ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ, രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, രാ​ജാ​ക്കാ​ട് എ​സ്എ​ച്ച്ഒ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നാ​റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൂ​ർ​ണ​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
60 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള പൊന്മുടി തൂ​ക്കു​പാ​ല​ത്തി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​വും പ​രി​ധി​യി​ൽ അ​ധി​കം ആ​ളു​ക​ൾ ക​യ​റു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.
ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ, രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ഗ​താ​ഗ​തം നി​രോ​ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.