വൈക്കം: വൈക്കം സത്യഗ്രഹനേതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം.
ശതാബ്ദി ആഘോഷവേളയില്‍ വൈക്കം സത്യഗ്രഹത്തിന് മുന്നണിയില്‍നിന്ന നേതാക്കള്‍ക്കും സത്യഗ്രഹികള്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ടാണ് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ചേര്‍ന്ന് വൈക്കം വലിയ കവലയില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, തന്തെ പെരിയാര്‍, ടി.കെ മാധവന്, മന്നത്ത് പത്മനാഭന് എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. സത്യഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയന്, ഗോവിന്ദപ്പണിക്കര്‍, ആമച്ചാടി തേവര്, രാമന് ഇളയത് എന്നിവര്‍ക്കായി പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തിലും നവോത്ഥാന നായകന്മാര്ക്ക് ആദരമര്‍പ്പിച്ച് നിര്‍മിച്ച സ്തൂപത്തിലും പുഷ്പാര്‍ച്ചന നടത്തി.
ആദ്യമെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി വി.എന്‍. വാസവന് പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പൊന്നാടയണിയിച്ച് സ്വീകരിച്ചു. വൈക്കം വലിയകവലയിലെ സ്മാരക നടയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നല്കി.
പുഷ്പാര്‍ച്ചനയോടെ തുടക്കം
12:07 AM Apr 02, 2023 | Deepika.com