പാട്ടിലാറാടി വൈക്കം; ഹൃദയം കവര്‍ന്ന് സിതാരയും അതുലും
12:07 AM Apr 02, 2023 | Deepika.com
വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ മഹാസമ്മളനത്തിന് ആവേശം പകർന്ന് പാട്ടുമായി സിതാരയും അതുൽ നറുകരയുമെത്തി. സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സോൾ ഓഫ് ഫോക്ക് അവതരിപ്പിക്കപ്പെട്ടത്. ഒന്നര മണിക്കൂർ നീണ്ടുനിന്ന ഗാന നൃത്ത പരിപാടി സദസിനെ വലിയ ആവേശത്തിലാക്കി. സമ്മേളനത്തിനു ശേഷമാണ് സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച പ്രോജക്ട് മലബാറിക്കസ് എന്ന സംഗീതപരിപാടി അരങ്ങേറിയത്. അസ്തമന സൂര്യന്റെ പൊൻപ്രഭയിൽ കായൽ കാറ്റേറ്റ് സംഗീത വിരുന്ന് ആസ്വദിക്കാൻ പന്തൽ നിറഞ്ഞാണ് ആളുകളുണ്ടായിരുന്നത്.