വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയുടെ ഭാഗമായി വൈക്കത്ത് സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല വൈക്കം സത്യഗ്രഹത്തിന്റെ സ്മരണ. ലോകം ഉറ്റു നോക്കുന്ന മഹത്തായ ഒരു നവേത്ഥാന മുന്നേറ്റത്തെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്മാരകം നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.603 ദിവസം നീണ്ടുനിന്ന സത്യഗ്രഹ സമരത്തെ അനുസ്മരിച്ച് 603 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതെന്ന് ശതാബ്ദി ആഘോഷ രൂപരേഖ അവതരിപ്പിച്ച ചീഫ് സെക്രട്ടറി വി.പി. ജോയി പറഞ്ഞു.
സര്‍വ മത സമ്മേളനം, സവര്‍ണജാഥയുടെ പുനരാവിഷ്കാരം, ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, ശിവഗിരിയില്‍ അനുസ്മരണം, 13 ജില്ലകളിലും സംവാദങ്ങളും ചര്‍ച്ചകളും തുടങ്ങിയവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പും സാംസ്കാരി വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കും 2025 നവംബറില്‍ ശതാബ്ദി സമാപന ആഘോഷവും നടത്തും.
ശതാബ്ദി സ്മരണയില്‍ വൈക്കത്ത് സ്മാരകം
12:07 AM Apr 02, 2023 | Deepika.com