കടുത്തുരുത്തി: പെസഹാ ആചരണത്തിന് മുന്നോടിയായി യേശുക്രിസ്തു ജറുസലേമിലേക്കു നടത്തിയ രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആചരിക്കും. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ രാവിലെ 6.30ന് പഴയപള്ളിയില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പ്, പുതിയ പള്ളിയിലേക്കു പ്രദക്ഷിണം, പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കാര്‍മികത്വം വഹിക്കും.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളിയില്‍ രാവിലെ ഏഴിന് കുരുത്തോല വെഞ്ചരിപ്പോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വെഞ്ചരിപ്പ്, ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥന എന്നിവ നടക്കും. വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് കാര്‍മികത്വം വഹിക്കും.
മുട്ടുചിറ ഫൊറോനാ പള്ളിയില്‍ രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ കാര്‍മികത്വം വഹിക്കും.
മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഓശാന തിരുകര്‍മങ്ങള്‍, എട്ടിനും 9.30 നും വിശുദ്ധ കുര്‍ബാന. വികാരി ഫാ. ജോസ് വള്ളോംപുരയിടം കാര്‍മികത്വം വഹിക്കും.
കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയിലെ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. വികാരി ഫാ. ജയിംസ് വയലില്‍ കാര്‍മികത്വം വഹിക്കും.
കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഓശാന തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ കാര്‍മികത്വം വഹിക്കും.
അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ രാവിലെ ഏഴിന് ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍ കാര്‍മികത്വം വഹിക്കും.
മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് രാവിലെ 6.30 ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ കാര്‍മികത്വം വഹിക്കും.
ഇന്ന് ഓശാന തിരുനാള്‍
11:39 PM Apr 01, 2023 | Deepika.com