ചിങ്ങവനം: ഭര്‍ത്താവിന്റെ വെട്ടേറ്റു ഭാര്യയ്ക്കും തടയാനെത്തിയ ഭാര്യാമാതാവിനും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലിന് ചിങ്ങവനം സായിപ്പുകവലയ്ക്കു സമീപം കുന്നുതറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിക്കും അമ്മയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.
യുവതിയും ഭര്‍ത്താവും തമ്മില്‍ അകന്നു കഴിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനായി തെരച്ചിൽ ശക്തമാക്കിയതായി ചിങ്ങവനം പോലീസ് അറിയിച്ചു.
ഭാര്യയ്ക്കും തടയാനെത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു
11:36 PM Apr 01, 2023 | Deepika.com