കോട്ടയം: അധിക നികുതി ചുമത്തിയാലും മലയാളികള്‍ പ്രതികരിക്കില്ലായെന്ന വിഡ്ഢികളുടെ സ്വര്‍ഗത്തിലിരുന്നാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്ന് ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണുമോഹന്. ആര്‍വൈഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പെട്രോള്‍-ഡീസല്‍ അധിക നികുതി വര്‍ധനയ്ക്കെതിരേ സംഘടിപ്പിച്ച പരിപാടി കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍വൈഎഫ് ജില്ലാ പ്രസിഡന്റ് അഖില്‍ കുര്യന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.എ. ഷിഹാബ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ടി.സി. അരുണ്‍, ആര്‍വൈഎഫ് ജില്ലാ സെക്രട്ടറി ടിംസ് തോമസ്, പി.ബി. മോഹനന്, സിബി ബേബി തോപ്പില്‍, സജി പൗലോസ്, കിരണ്‍ രാമപുരം, ജോമോന് ഞീഴൂര്‍, ബൈസി ആന്‍ഡ്രൂസ്, ജൂബി, മനു പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: ആര്‍വൈഎഫ്
11:36 PM Apr 01, 2023 | Deepika.com