തദ്ദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിൽ: പാലോട് രവി
11:18 PM Apr 01, 2023 | Deepika.com
പേരൂർക്കട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം നിരന്തരമായി വെട്ടിക്കുറച്ചതോടെ ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി . പദ്ധതി വിഹിതം ഇല്ലാതാക്കി അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരേ യുഡിഎഫ് ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ വാർഡ് കൗൺസിലർമാർ നടത്തിയ സത്യഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോട് രവി. നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ പെരുന്താന്നി പത്മകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർഎസ്പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ചെമ്പഴന്തി അനിൽ, വാർഡ് കൗൺസിലർ ജോൺസൺ ജോസഫ്, തൈക്കാട് ശ്രീകണ്ഠൻ, പാളയം ഉദയൻ, ഹരികുമാർ, വിജയകുമാർ, നൂറുദീൻ എന്നിവർ സംബന്ധിച്ചു.