ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 12 മത്സരങ്ങളുടെ ഉദ്ഘാടനം എച്ച്. സലാം എംഎൽഎ എസ്ഡി കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. ഇന്നലെ ആരംഭിച്ച ഗെയിംസ് അഞ്ചിന് സമാപിക്കും.
വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്ട്സ് കോ-ഓർഡിനേറ്റർ വിജു, ഗെയിംസ് റിപ്പോർട്ടിംഗ് ഹരിഷ് ശങ്കർ എൽ., ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, എം.കെ.ശോഭന തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരവും നടക്കുന്നുണ്ട്. നാല്, അഞ്ച് തീയതികളിൽ ആലപ്പുഴ വൈഎംസിഎയിൽ ടേബിൾ ടെന്നീസ് മത്സരവും അഞ്ചിന് എസ്ഡിവി സെന്റിനറി ഹാളിൽ യോഗമത്സരവും നടക്കും.
സംസ്ഥാന സ്കൂൾ ഗെയിംസ് ആലപ്പുഴയിൽ തുടങ്ങി
10:56 PM Apr 01, 2023 | Deepika.com