ആലപ്പുഴ: നെല്ല് സംഭരണത്തിന് കൈകാര്യ ചെലവായി ഇപ്പോൾ കർഷകർക്ക് നൽകി വരുന്ന 12 രൂപ 300 രൂപയായി വർധിപ്പിക്കണമെന്ന് രാഷ്്ട്രീയ കിസാൻ മഹാ സംഘ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ച 2011 കാലയളവിൽ നൽകിയ തുകയാണ് ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നത് ഇത് കർഷകവഞ്ചനയാണന്ന് യോഗം കുറ്റപ്പെടുത്തി.
കൈകാര്യച്ചെലവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല റിലേ സത്യാഗ്രഹം 15 മുതൽ രാമങ്കരിയിൽ നടത്തും. നെല്ല് വില കർഷകരുടെ അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം ഉദ്ഘാടനം ചെയ്തു.
ഉപവാസ സമരത്തിന് വിവിധ കർഷക സംഘടനകളായ കുട്ടനാട് അഗ്രികൾച്ചറൽ അസോസിയേഷൻ, കർഷക ഫെഡറേഷൻ, നെൽകർഷക യൂണിയൻ, കേരളഫാർമേഴ്സ് ഫെഡറേഷൻ, കേരള കർഷക വേദി, ഫർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഫോറം, അപ്പർകുട്ടനാട് നെൽകർഷക സമിതി, ഫാർമേഴ്സ് റിലീഫ് ഫോറം, എൻഎഫ്ആർപി സ്, ഐക്യ പാടശേഖര സമിതികൾഎന്നീ സംഘടനകളും സമരത്തിനു നേതൃത്വം നൽകും.
നെല്ല് സംഭരണം കൈകാര്യച്ചെലവ് 300 രൂപയായി വർധിപ്പിക്കണം: രാഷട്രീയ കിസാൻ മഹാസംഘ്
10:56 PM Apr 01, 2023 | Deepika.com