രാമപുരം: മാര്‍ ആഗസ്തീനോസ് കോളജിലെ മാനേജ്മെന്റ് ദിനാഘോഷവും വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച മാഗസിന്റെ പ്രകാശനവും നടത്തി. ഓക്സിജന്‍ ഗ്രൂപ്പിന്റെ സിഇഒ ഷിജോ കെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മാഗസിന് പ്രകാശനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി, അസോസിയേഷന് പ്രസിഡന്റ്് റവ. ഡോ. ബോബി ജോണ്‍, ലിന്‍സി ആന്റണി, ആന്‍സണ്‍ ബേബി, മൃദുല ജോണി, സരുണ്‍ കുമാര്‍, സ്നേഹ എല്‍സ ജോസ്, അഞ്ചു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്നു വിവിധ കലാപരിപാടികളും നടത്തി.
മാര്‍ ആഗസ്തീനോസ് കോളേജില്‍ മാനേജ്മെന്റ്് ദിനാഘോഷം നടത്തി
10:35 PM Apr 01, 2023 | Deepika.com