രാ​ജ്യ​ത്തി​ന്‍റെ ഭാ​വി വ​ള​ര്‍​ന്നുവ​രു​ന്ന ത​ല​മു​റ​യി​ല്‍: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

10:35 PM Apr 01, 2023 | Deepika.com
പാലാ: വ​ള​ര്‍​ന്നു വ​രു​ന്ന ത​ല​മു​റ​ക​ളി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. ഓ​ര്‍​മ ഇ​ന്‍റര്‍​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലെ ആ​ദ്യഘ​ട്ട മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടാ​ല​ന്‍റ്് പ്ര​മോ​ഷ​ന്‍ ഫോ​റം സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് തോ​മ​സ്, ജോ​സ് ആ​റ്റു​പു​റം, അ​ഡ്വ. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, മാ​ത്യു അ​ല​ക്‌​സാ​ണ്ട​ര്‍, ആ​ലീ​സ് ആ​റ്റു​പു​റം, ഷാ​ജി അ​ഗ​സ്റ്റി​ന്‍, ജോ​ര്‍​ജ് ന​ട​വ​യ​ല്‍, ഡോ. ​ഫെ​ഡ് മാ​ത്യു, ചെ​സി​ല്‍ ചെ​റി​യാ​ന്‍, ഷൈ​ന്‍ ജോ​ണ്‍​സ​ണ്‍, ആ​ലീ​സ് ആ​റ്റു​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മാ​യി 25 പേ​ര്‍ വീ​തം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ജ​യി​ക​ളാ​യി.
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി 364 വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ക​ണ്ടെ​ത്തു​ന്ന മി​ക​ച്ച പ്രാ​സം​ഗി​ക​ന് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക​യു​ള്ള ഓ​ര്‍​മ ഒ​റേ​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2023 അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി അ​ര ല​ക്ഷം രൂ​പ വീ​ത​മു​ള്ള ര​ണ്ട് ഒ​ന്നാം സ​മ്മാ​ന​ങ്ങ​ളും കാ​ല്‍ ല​ക്ഷം വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും പ​തി​ന​യ്യാ​യി​രം രൂ​പ വീ​ത​മു​ള്ള ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.
ഇ​തോ​ടൊ​പ്പം ഡോ.​എ പി ​ജെ അ​ബ്ദു​ള്‍​ക​ലാം പു​ര​സ്‌​കാ​ര​ത്തി​നു​ള്ള വി​ദ്യാ- ക​ലാ​ല​യ​ത്തെ​യും ക​ണ്ടെ​ത്തും. കൂ​ടാ​തെ മി​ക​ച്ച പ്ര​സം​ഗം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ര്‍​ക്കു പ്രോ​ത്സാ​ഹ​ന ക്യാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും. ആ​കെ മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി മാ​ത്രം ന​ല്‍​കു​ന്ന​ത്. ഭാ​ര​ത​സ്വാ​ത​ന്ത്ര വ​ജ്ര​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​സം​ഗോ​ല്‍​സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ഗ​സ്റ്റി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ ഫൈ​ന​ല്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.