പാലാ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ കുട്ടികളുടെ തലയെണ്ണത്തിന്റെ പേരില്‍ സ്കൂളുകളിലെ ഏക ഇംഗ്ലീഷ് മീഡിയം ഡിവിഷന് റദ്ദു ചെയ്യുന്ന നടപടി പുന:പരിശോധിക്കണമെന്ന് പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം. ടീച്ചേഴ്സ് ഗില്‍ഡ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളില്‍ കുട്ടികളെ ചേര്‍ക്കുവാന്‍ മാതാപിതാക്കള്‍ കൂടുതല്‍ താല്പര്യപ്പെടുന്നത്. തലയെണ്ണത്തിന്റെ പേരില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ റദ്ദു ചെയ്യുമ്പോള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇംഗ്ലീഷ് പഠിക്കുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്.
മിക്ക സ്കൂളുകളിലും താഴ്ന്ന ക്ലാസുകളില്‍ മലയാളം മീഡിയം ഡിവിഷനുകള്‍ മാത്രമായി മാറിയതുകൊണ്ട് അവിടെ കുട്ടികളെ ചേര്‍ക്കുവാന്‍ മാതാപിതാക്കള്‍ മടിക്കുകയാണ്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ടീച്ചേഴ്സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡന്റ്് ജോബി കുളത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഇംഗ്ളീഷ് മീഡിയം ഡിവിഷന് റദ്ദ് ചെയ്യുന്ന നടപടി പുനപരിശോധിക്കണം
10:35 PM Apr 01, 2023 | Deepika.com