കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മനാഭന് പാലേരി, സെക്രട്ടറിയേറ്റംഗങ്ങളായ വി. കൃഷ്ണന്, സി. രത്നാകരന്, പി. ദാമോദരന്‍ നമ്പ്യാര്‍, ടി.കെ. എവുജിന്‍, കെ.വി. കൃഷ്ണന്, പി.പി. കുഞ്ഞമ്പു, കെ.വി. രാഘവന്, കെ.പി. ബാലകൃഷ്ണന്, കെ. സരോജിനി, കെ.കെ. വര്‍ഗീസ്, എം.യു. തോമസ് എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ ട്രഷറര്‍ കെ.പി. മുരളീധരന് സ്വാഗതവും സി.പി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
കെഎസ്എസ്പിഎ മാര്‍ച്ച് നടത്തി
01:16 AM Apr 01, 2023 | Deepika.com