പ​യ്യ​ന്നൂ​രി​ലെ 85കാ​ര​ന്‍റെ മ​ര​ണം; എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ സാ​ന്നി​ധ്യം കണ്ടെത്തി

01:14 AM Apr 01, 2023 | Deepika.com
പ​യ്യ​ന്നൂ​ര്‍: അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച 85-കാ​ര​നി​ൽ എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ര്‍ സൗ​ത്ത് എ​എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പ​ത്തെ പാ​ടാ​ച്ചേ​രി ഗോ​വി​ന്ദ (85) ന്‍റെ ശ​രീ​ര​ത്തി​ലാ​ണ് വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.
ചു​മ​യും ക​ഫ​ക്കെ​ട്ടും കൂ​ടി​യ​തി​നാ​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ 27 ന് ​പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ചി​കി​ത്സ​ക്കി​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.