രോഗീപരിചരണത്തിൽ പരിശീലനം നൽകി
01:12 AM Apr 01, 2023 | Deepika.com
ഇരിട്ടി: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ദേശീയ കാർഷക ഗ്രാമ വികസന ബാങ്കുമായി (നബാർഡ്) സഹകരിച്ച് മൈക്കിൾ ഗിരി വില്ലേജിൽ വനിതകൾക്കായി രോഗീപരിചരണ പരിശീലനം നൽകി. മൈക്കിൾഗിരി പാരിഷ് ഹാളിൽ നബാർഡ് ജില്ലാ ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് മാനേജർ ജിഷി മോൻ ഉദ്ഘാടനം ചെയ്തു. മൈക്കിൾഗിരി സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. ടോബി ശൗര്യമാക്കൽ അധ്യക്ഷത വഹിച്ചു. മാസ് സെക്രട്ടറി ഫാ. സിബിൻ കൂട്ടകല്ലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. 30 വനിതകൾക്കായി രണ്ടാഴ്ചത്തെ രോഗീ പരിചരണ പരിശീലനമാണ് നൽകിയത്. റിട്ട. ഹെൽത്ത് നഴ്സ് കെ.പുഷ്പ ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഏബ്രഹാം ഉള്ളാടപ്പുള്ളിൽ, കോ-ഓർഡിനേറ്റർ റെനി സെബി, പ്രോജക്ട് കോ-ഓർഡിനേറ്റർ കൃപ എ. ജോർജ് എന്നിവർ നേതൃത്വം നൽകി.