കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കക്കൂസ് മാലിന്യ ടാങ്ക് ലീക്കായി മാലിന്യം പുറത്തേക്ക് ഒഴുകിയത് യാത്രക്കാരെ വലച്ചു. പ്രധാന കവാടത്തിന് മുന്നിലെ പ്രീ പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറിനോട് ചേര്‍ന്നാണ് മലിനജലം പുറത്തേക്ക് ഒഴുകിയത്.
രണ്ടു ദിവസമായി ഇതേ അവസ്ഥയാണെന്ന് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളടക്കം പറഞ്ഞു.
യാത്രക്കാര്‍ മൂക്കു പൊത്തിയാണ് സ്റ്റേഷനിലേക്ക് വരുന്നതും മടങ്ങുന്നതും.
മലിനജലം ശേഖരിക്കുന്നതിനായി സ്റ്റേഷന് മുന്‍ഭാഗത്ത് ഭൂമിക്കടിയിലായി നിര്‍മിച്ച ടാങ്കാണ് കവിഞ്ഞൊഴുകിയത്.
സ്റ്റേഷന് മാനേജര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും രാത്രി വൈകിയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ എന്‍ജിനീയറിംഗ് വിഭാഗം തയാറായില്ലെന്ന് ആക്ഷ േപമുയർന്നു.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ മലിനജലം പൊട്ടിയൊഴുകി
12:25 AM Apr 01, 2023 | Deepika.com