കാക്കനാട് : വാട്ടർ അഥോറിറ്റിക്ക് കുടിശിക അടക്കാത്തതിനെ തുടർന്ന് എൻജിഒ(പിഡബ്ല്യൂഡി )ക്വാർട്ടേഴ്സിലേയ്ക്കുളള കുടിവെള്ള കണക്ഷൻ വിഛേദിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ വാട്ടർ അഥോറിറ്റി കണക്ഷൻ വിഛേദിക്കുകയായിരുന്നു. ഇവിടെ 350 ഓളം ക്വാർട്ടേഴ്സുകളാണ് ഉള്ളത്. മൂന്നു കണക്ഷനുകൾ ഉള്ളതിൽ രണ്ടെണ്ണം 2016ൽ വിഛേദിച്ചതാണ്. നിലവിൽ ഉള്ള കണക്ഷനിൽ 8.41 കോടിയാണ് കുടിശിക. ആകെ കുടിശിക 17.98 കോടിയാണ്. കുടിശിക അടയ്ക്കാത്തതിനെ തുടർന്നാണ് വാട്ടർ അഥോറിറ്റിയുടെ നടപടി. 2001 മുതൽ നിലവിലുള്ള കുടിശികയാണ് ഇത്. മുന്നറിയിപ്പില്ലാതെ കുടിവെള്ള കണക്ഷൻ വിഛേദിച്ചത്തോടെ എൻജിഓ ക്വാർട്ടേഴ്സുകളിലെ താമസക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
17.98 കോടി കുടിശിക ; എൻജിഒ ക്വാർട്ടേഴ്സിലെ കുടിവെള്ള കണക്ഷൻ വിഛേദിച്ചു
12:25 AM Apr 01, 2023 | Deepika.com