കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പോലും മരവിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വരവിനും ചെലവിനും ആനുപാതികമായി വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് എല്‍ഡിഎഫിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.
കൊച്ചി നഗരസഭയില്‍ നടന്ന പ്രതിഷേധ പരിപാടി യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷനും മരട് നഗരസഭയില്‍ കെ. ബാബു എംഎല്‍എയും ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് കൗൺസിലർമാർ നടത്തിയ കുത്തിയിരുപ്പ് സമരം പാർലമെന്ററി പാർട്ടി ലീഡർ കെ.വി. സാജു ഉദ്ഘാടനം ചെയ്തു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീലത മധുസൂദനൻ അധ്യക്ഷത വഹിച്ചു.
കളമശേരി നഗരസഭയിൽ സമരം കെപിസിസി നിർവാഹക സമിതി അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു.
ആലുവയിൽ നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷനായി.
കാലടി പഞ്ചായത്തിൽ സിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അധ്യക്ഷത വഹിച്ചു.
അശമന്നൂര്‍ പഞ്ചായത്തിൽ കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജിജു ജോസഫ്, പി.കെ. ജമാല്‍, പി. പി. രഘുകുമാര്‍, അഡ്വ. ചിത്ര ചന്ദ്രന്, സുബൈദ പരീത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതിഷേധിച്ച് മുടക്കുഴയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി.
വടക്കേക്കരയിൽ യുഡിഎഫ് പറവൂർ നിയോജ മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് സമരം ഉദ്ഘാടനം ചെയ്തു. പി.എ. ആന്റണി അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് പ്രതിഷേധം
12:25 AM Apr 01, 2023 | Deepika.com