പിറവം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് പിറവത്ത് തുടക്കമായി. ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തേക്കുറിച്ച് നടന്ന സെമിനാറിന്റെ ്ഉദ്ഘാടനം വി.കെ. പ്രസാദ് നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി വിജയ് സിംഗ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുരളിധരൻ, ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ, സെക്രട്ടറി കെ. മോഹനൻ, സി.കെ. ഗിരി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ബി. രതീഷ്, കൺവീനർ സി.ടി. ഉലഹന്നാൻ, എം. കുര്യാക്കോസ്, പി.വി ജോസഫ്, കെ.വി രാജു, കെ.പി. രതീശൻ, എൽ. മാഗി, കെ.എം തോമസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളന വേദിയായ പിറവം വലിയപള്ളി ഹാളിൽനിന്ന് ടൗണിലേക്ക് നടന്ന വിളംബര ജാഥയിൽ നൂറുക്കണക്കിന് അംഗങ്ങൾ പങ്കെടുത്തു. ഇന്ന് രാവിലെ പത്തിനു നടക്കുന്ന പൊതു സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.വി അഗസ്റ്റിൻ അധ്യക്ഷനാകും. സമ്മേളനത്തിൽ 170 വനിതകൾ ഉൾപ്പെടെ 825 പ്രതിനിധികൾ പങ്കെടുക്കും.
ജില്ലാ സമ്മേളനത്തിന് പിറവത്ത് തുടക്കമായി
12:24 AM Apr 01, 2023 | Deepika.com