മൂവാറ്റുപുഴ: തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടി ബജറ്റിൽ നീക്കിവച്ച തുകയുടെ മൂന്നാം ഗഡു ഇനിയും നൽകാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്സിലർമാർ മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തി. നഗരസഭാ അധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. സാന്പത്തിക വർഷം അവസാനിച്ചിട്ടും പദ്ധതിവിഹിതം നൽകാത്തത് നഗരസഭകളുടെ വികസനത്തിനു വിലങ്ങുതടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. വികസത്തെ തുരങ്കംവയ്ക്കുന്ന ഇത്തരം നടപടി അംഗീകരിക്കാനാവില്ല. പൊതുവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പിന്നാലെയാണ് ബജറ്റ് വിഹിതം തടഞ്ഞുവച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മാറാടി പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, അംഗങ്ങളായ പി.പി. ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, അജി സാജു, രതീഷ് ചങ്ങാലി മറ്റം, ജിബി മണത്തുകാരൻ, ജയസ് ജോണ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
തിരുമാറാടി: തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്പിൽ യുഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പു സമരം നടത്തി. സമരം പാർലമെന്ററി പാർട്ടി ലീഡർ അനിത ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നെവിൻ ജോർജ് അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ് ഉദ്ഘാടനം ചെയ്തു. ബേബി കീരാംതടം അധ്യക്ഷത വഹിച്ചു.
കോതമംഗലം: കോതമംഗലം നഗരസഭക്കെതിരേ യുഡിഎഫ് കൗണ്സിലർമാർ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. സിജു എബ്രാഹം അധ്യക്ഷത വഹിച്ചു.
കുട്ടന്പുഴ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, സ്ഥിരംസമിതി അധ്യക്ഷർ തുടങ്ങിയവർ പ്രസംഗിച്ചു.
കവളങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. പഞ്ചായത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, അംഗങ്ങളായ എം.കെ. വിജയൻ, രാജേഷ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.
പിറവം: മണീട് പഞ്ചായത്തിൽ യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. ജെ. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരംസമിതി അധ്യക്ഷന്മാർ തുടങ്ങിയവർ പ്രസംഗിച്ചു.
രാമമംഗലം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ നിർവഹിച്ചു. പി.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ധർണ നടത്തി
12:24 AM Apr 01, 2023 | Deepika.com