തൃപ്പൂണിത്തുറ: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീടിന്റെ പിന്നിലെ ഗ്രിൽ തകർത്ത് മോഷ്ടാവ് അകത്ത് കടന്ന് സ്വർണവും പണവും കവർന്നു. ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ കോട്ടയത്തുപാറ കോളനിപ്പടി എ.പി വർക്കി റോഡിൽ ഞാളിയത്ത് മോഹനൻ തോമസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണവും 15,000 രൂപയും മോഷണം പോയത്.
വ്യാഴാഴ്ച വൈകിട്ട് 6.30ന് മോഹനനും ഭാര്യയും അടുത്തുള്ള എരുവേലി പള്ളിയിൽ പോയി സുവിശേഷ യോഗത്തിൽ പങ്കെടുത്ത് രാത്രി ഒന്പതിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നുകിടക്കുന്നത് കണ്ടത്.
പരിശോധനയിൽ സ്വർണവും പണവും നഷ്ടമായതറിഞ്ഞതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചോറ്റാനിക്കര പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
വീടിന്റെ ഗ്രിൽ തകർത്ത് 25 പവനും 15,000 രൂപയും കവർന്നു
12:21 AM Apr 01, 2023 | Deepika.com