തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 36-ാം ബിരുദദാന സമ്മേളനം മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴിഞ്ഞി ആർഡിആർ കണ്വെൻഷൻ സെന്റ റിൽ നടക്കും.
മന്ത്രി ഡോ. ആർ. ബിന്ദു ബിരുദദാനം നിർവഹിക്കും. 4,251 പേർ ബിരുദത്തിന് അർഹരായെന്ന് സീനിയർ റീജണൽ ഡയറക്ടർ ഡോ. ബി. സുകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറുപേർ അഖിലേന്ത്യാതലത്തിൽ സ്വർണമെഡൽനേടി.
എസ്. അശ്വിൻ (ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്), സിനി സാബു (സാന്പത്തിക ശാസ്ത്രം), രാകേഷ് കുമാർ ശർമ (ഹിന്ദി), ആതിര സതീഷ് (സോഷ്യൽ വർക്ക് കൗണ്‍സലിംഗ്), സി. ജോസ് (ബി എസ്ഡബ്ല്യു), കെ.ഗായത്രി (മൃഗസംരക്ഷണം) എന്നിവരാണ് സ്വർണ മെഡൽ നേടിയത്.
പെയിൻറിംഗ്
പ്രദർശനം ഇന്ന്
തിരുവനന്തപുരം: ചിത്രകാരുടെ കൂട്ടായ്മയായ സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ എഴുപത്തിയഞ്ചാം പെയിന്റിംഗ് പ്രദർശനം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ 10ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ് ഘാടനം ചെയ്യും.
സൊസൈറ്റി പ്രസിഡന്റ് വി.ശാന്താറാം രചിച്ച "ദശ അവതാർ’ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
വിദ്യാർഥികൾക്കുള്ള ചിത്രരചനാ മത്സരം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. പ്രദർശനം ഏപ്രിൽ അഞ്ചുവരെ നടക്കുമെന്നു സൊസൈറ്റി പ്രസിഡന്റ് വി. ശാന്താറാം പത്രസമ്മേളനത്തിൽ അറിയിച്ചു.
36-ാമത് ഇഗ്നോ ബിരുദദാന സമ്മേളനം മൂന്നിന്
11:37 PM Mar 31, 2023 | Deepika.com