നെടുമങ്ങാട്: മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂൾ സ്കൂളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിർമിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി എൽപി, യുപി വിദ്യാർഥികൾക്കായി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റേയും റീഡിംഗ് റൂമിന്റേയും ഉദ്ഘാടനം ജി. സ്റ്റീഫൻ എംഎൽഎയും നിർവഹിച്ചു.
62 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിൽ ആറ് ഹൈടെക് ക്ലാസ് മുറികളാണുള്ളത്. കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം എന്നിവയുടെ നിർമാണത്തിനായി 10 ലക്ഷം രൂപയാണു ചെലവഴിച്ചത്. പിടിഎ പ്രസിഡന്റ് വി.എസ്. വിജേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.എസ്. ഷീജ സ്വാഗതം പറഞ്ഞു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, ജില്ലാ പഞ്ചായത്തംഗം എ. മിനി, ബ്ലോക്ക് അംഗം എ. എം. ഷാജി, വാർഡംഗം എം.എൽ. കിഷോർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പിടിഎ, എസ്എം സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മീനാങ്കൽ ട്രൈബൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
11:35 PM Mar 31, 2023 | Deepika.com