മ​ദ്യ​പാ​നം മൂ​ല​മ​ല്ലാ​ത്ത ഫാ​റ്റീലി​വ​ര്‍ രോഗം കൂ​ടു​ന്നു

11:35 PM Mar 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ മൂ​ന്നി​ലൊ​രാ​ളും ലോ​ക​ത്ത് നാ​ലി​ലൊരാളും ഫാറ്റീലിവർ രോഗിക ളെന്ന് പഠനം. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യ​പാ​നം മൂ​ല​മ​ല്ലാ​ത്ത ഫാ​റ്റീലി​വ​ര്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വർധിക്കുന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്ട്രോ എ​ന്‍ററോള​ജി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ഗു​രു​ത​ര വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.
ക​ര​ളി​ല്‍ കൊ​ഴു​പ്പ​ടി​യു​ന്ന​താ​ണ് ഫാ​റ്റീ​ലി​വ​ര്‍ രോ​ഗം. പൊ​ണ്ണ​ത്ത​ടി, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദം തു​ട​ങ്ങി​യ​വ​യും രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ സി​റോ​സി​സ്, ക​ര​ള്‍ ക്യാ​ന്‍​സ​ര്‍ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളി​ല്‍ കൊ​ണ്ടെ​ത്തി​ക്കും. ബോ​ധ​വത്കര​ണ ത്തി ന്‍റെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ന്‍​സി​പ്പൽ ഡോ. ​പി. ക​ലാ​കേ​ശ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
രോ​ഗ​നി​ര്‍​ണ​യം, ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന്‍റെ പ​ങ്ക്, രോ​ഗ ​പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ര്‍ ക്ലാ​സുകൾ നയിച്ചു. വ​കു​പ്പു മേ​ധാ​വി ഡോ. ​ഡി. കൃ​ഷ്ണ​ദാ​സ്, അ​സി​സ്റ്റന്‍റ് പ്രഫ​സ​ര്‍ ഡോ. ​ടി.​എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.