തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് നാളെ രാവിലെ അഞ്ചുമണി മുതൽ വൈകുന്നരം അഞ്ചുമണി വരെ കഴക്കൂട്ടം കോവളം ഹൈവേയിലും സര്‍വീസ് റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
കോവളം, ഈഞ്ചയ്ക്കൽ ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങള്‍ ചാക്ക ഭാഗത്തുനിന്നും ലോര്‍ഡ്സ് ജംഗ്ഷനിലെത്തിയശേഷം മേൽപ്പാലം വഴി വേള്‍ഡ് മാര്‍ക്കറ്റിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.
തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങളിൽനിന്നും പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ആള് സെയിന്റ്സ് ജംഗ്ഷനിൽ ഭക്തജനങ്ങളെ ഇറക്കിയശേഷം ശംഖുംമുഖം പാര്‍ക്കിംഗ് ഗ്രൗണ്ടിൽ പാര്‍ക്ക് ചെയ്യണം.
ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങള്‍ മേൽപ്പാലം തുടങ്ങുന്ന സ്ഥലത്ത് ആളെ ഇറക്കിയശേഷം സര്‍വീസ് റോഡുവഴിവന്ന് വേള്‍ഡ് മാര്‍ക്കറ്റിൽ പാര്‍ക്ക് ചെയ്യണം.
ഈ ദിവസം കരിക്കകം ക്ഷേത്രത്തിനു സമീപത്തുള്ള സര്‍വീസ് റോഡുകള്‍ വഴി ഒരു കാരണവശാലും ടിപ്പര്‍ ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍ തുടങ്ങിയ ഹെവി വാഹനങ്ങള്‍ പ്രവേശിക്കാനോ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ല. അധികമായി വരുന്ന വാഹനങ്ങള്‍ ലോര്‍ഡ്സ് ഹോസ്പിറ്റൽ മുതൽ ചാക്ക വരെയുള്ള സര്‍വീസ് റോഡിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും 9497930055, 0471 2558724, 9497990005, 9497990006 എന്നീ നന്പറുകളിൽ അറിയിക്കാം.
കരിക്കകം പൊങ്കാല: ഗതാഗത നിയന്ത്രണം
11:35 PM Mar 31, 2023 | Deepika.com