വൈക്കം: വേമ്പനാട്ടുകായലോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രി പത്രിക്ക് സമീപം കായലോരത്താണ് മൃതദേഹം അടിഞ്ഞത്. 50 വയസ് പ്രായം തോന്നിക്കുന്ന പാന്റും ഷർട്ടും ധരിച്ച പുരുഷന്റെ മൃതദേഹമാണ് തീരത്തടിഞ്ഞ നിലയിൽ കണ്ടത്.
രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെകുപ്പി പെറുക്കാൻ കായലോരത്ത് എത്തിയവർ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഇവർ ആശുപത്രിയിൽ കെട്ടിട നിർമാണം നടത്തുന്നവരോട് പറഞ്ഞതിനെ തുടർന്ന് തൊഴിലാളികൾ പോലീസിൽ അറിയിക്കുകയായിരുന്നു.
വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു.
കായലോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
11:28 PM Mar 31, 2023 | Deepika.com