ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ ഫാഷന്‍ ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമത് എഫര്വെസന്സ് ഡിസൈന്‍ കളക്ഷന്‍ -2023 ഫാഷന്‍ ഷോ കോളജ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടത്തി.
കോളജിലെ ഫാഷന്‍ ടെക്നോളജി വിഭാഗത്തിലെ 19-ാമത് ബാച്ച് വിദ്യാര്‍ഥിനികളാണ് ഫാഷന്‍ ലോകത്തെ പുത്തന്‍ സാധ്യതകളുടെ വസ്ത്രങ്ങളിഞ്ഞ് റാമ്പില്‍ ചുവടുവച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ 28 പേര് തങ്ങളുടെ പഠനത്തിന്റെ ഭാഗമായി സ്വയം രൂപകല്പന ചെയ്ത 140 വസ്ത്രങ്ങളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച് കൈയടി നേടിയത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനിതാ ജോസ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ ജീവ ജോസഫ് മുഖ്യാതിഥിയായിരുന്നു.
ഫാഷന്‍ ലോകത്തെ പുത്തന്‍ സാധ്യതകളൊരുക്കി എഫര്വെസന്സ് ഫാഷന്‍ഷോ
11:26 PM Mar 31, 2023 | Deepika.com