ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പ്പിറ്റലിലെ സെന്റ് തോമസ് അക്കാദമി ഓഫ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ് വിഭാഗം ആരോഗ്യമേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനം ദേശീയ കോണ്‍ഫറന്‍സ് കാവല്ക്കേഡ്-2023 സംഘടിപ്പിച്ചു.
സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോഷി മുപ്പതില്‍ച്ചിറ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സി റോസ് എസ്ഡി, ടി.എ. രശ്മി എന്നിവര്‍ പ്രസംഗിച്ചു.
റവ. ഡോ. ജോണ്‍ തെക്കേക്കര, യു.കെ അനന്തപദ്മനാഭന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ചെത്തിപ്പുഴ ആശുപത്രിയില്ദേശീയ കോണ്‍ഫറന്‍സ് നടത്തി
11:26 PM Mar 31, 2023 | Deepika.com