മുണ്ടക്കയം: പെട്ടിഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ കല്ലക്കുന്നേൽ സുന്ദരൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (27), പുഞ്ചവയൽ പാക്കാനം ദയാഭവനിൽ പ്രണവ് സി. വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ എൻ.ജെ. അജ്മൽ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ നാലുപേരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10ന് പുഞ്ചവയൽ ഭാഗത്തുവച്ച് പെട്ടി ഓട്ടോറിക്ഷയുമായി എത്തിയ ആളെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് മുഖത്തിന് ഇടിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്ഐ പി.എസ്. അനീഷ്, എ.എസ്. ബിജു, എഎസ്ഐ കെ.ജി. മനോജ്, സിപിഒ റഫീഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനും പ്രണവിനും മുണ്ടക്കയം സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
പെട്ടി ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ
11:16 PM Mar 31, 2023 | Deepika.com