കാഞ്ഞിരപ്പള്ളി: വികസന പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ച് പദ്ധതി നടപ്പായി കഴിയുന്പോൾ മന്ത്രിമാര്‍ മുതല്‍ പഞ്ചായത്തംഗങ്ങള്‍ വരെയുള്ളവർ അവരുടെ പേരു ചേര്‍ത്തെഴുതുന്ന ബോര്‍ഡുകൾ നാട്ടില്‍ കാണപ്പെടുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി ഇടക്കുന്നം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു സ്ഥാപിച്ച ബോർഡിൽ എഴുതിയിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ നാട്ടിൽ സംസാരവിഷയം.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഇടക്കുന്നം സ്കൂളിന് ഈ നാട്ടിലെ യജമാനന്മാരായ ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം എട്ട് ലക്ഷം രൂപ മുടക്കി പണിതീര്‍ത്ത ശുചിമുറി 31ന് സ്കൂളിനു സമര്‍പ്പിക്കുന്നു (ടി.ജെ. മോഹനന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍) എന്നാണ് ബോർഡിലെ വാചകം.
ബോർഡിലെ വാക്കുകൾ നാട്ടിലെ സംസാരവിഷയം
10:46 PM Mar 31, 2023 | Deepika.com