എരുമേലി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപം കടത്തിണ്ണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ശ്രീനിപുരം സ്വദേശി ചന്ദ്രൻപിള്ള (72)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെയാണ് സംഭവം. ഭാര്യയും മക്കളുമായി വർഷങ്ങളായി അകന്നുകഴിഞ്ഞിരുന്ന ചന്ദ്രൻ പിള്ള എരുമേലി ടൗണിൽ ആക്രി പെറുക്കിയായിരുന്നു ഉപജീവനം. കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം.
എരുമേലി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.
മരിച്ച നിലയിൽ കണ്ടെത്തി
എരുമേലി: വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നയാളെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. കനകപ്പലം വനത്തിറമ്പിൽ അനിൽകുമാറി (മോനാച്ചൻ-42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ മരണശേഷം അനിൽകുമാർ മാത്രമായിരുന്നു വീട്ടിൽ. അവിവാഹിതനാണ്. എരുമേലി പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
വയോധികൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ
10:46 PM Mar 31, 2023 | Deepika.com