മുണ്ടക്കയം: സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ മൂന്നാം ഗഡുവായ 1251 കോടി രൂപ ത്രിതല പഞ്ചായത്തുകൾക്ക് മാർച്ച് അവസാനിച്ചിട്ടും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ട്രഷറി നിയന്ത്രണത്തിനെതിരേ യുഡിഎഫ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ നൗഷാദ് ഇല്ലിയ്ക്കൽ അധ്യക്ഷ്യത വഹിച്ചു. വിവിധ ഘടക കക്ഷി നേതാക്കളായ ടി.സി. സെയ്ദ് മുഹമ്മദ്, ഷാജി അറത്തിൽ, ഇ.വി. തങ്കപ്പൻ, കെ.എസ്. രാജു, ബെന്നി ചേറ്റുകുഴി, ജിജി നിക്കോളാസ്, സിജു കൈതമറ്റം, കുട്ടിച്ചൻ അയിലൂക്കുന്നേൽ, ബി. ജയചന്ദ്രൻ, ടി.ടി. സാബു തുടങ്ങിയവർ പ്രസംഗിച്ചു.
കൊക്കയാര്‍: കൃത്യമായി പദ്ധതിവിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസനം താറുമാറാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊക്കയാര്‍ പഞ്ചായത്ത് ഓഫീസുപടിക്കല്‍ യുഡിഎഫ് പഞ്ചായത്ത് മെംബര്‍മാര്‍ കുത്തിയിരിപ്പു സമരം നടത്തി.
പഞ്ചായത്തംഗം സ്വര്‍ണലത അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗം സുരേഷ് ഓലിക്കല്‍, പഞ്ചായത്തംഗങ്ങളായ പി.വി. വിശ്വനാഥന്, സ്റ്റാന്‍ലി സണ്ണി, ജോസി ജോസഫ്, സുനിത ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കുത്തിയിരിപ്പു സമരം നടത്തി
10:45 PM Mar 31, 2023 | Deepika.com