പാലാ: കത്തീഡ്രല്‍ പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നാളെ ഓശാന തിരുനാളോടെ ആരംഭിക്കും. നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, 6.45ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.
എട്ടിന് കുരിശുപള്ളികളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ പത്തിനും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന.
പെസഹാവ്യാഴാഴ്ച രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രൂഷ. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടർന്നു കുരിശിന്റെ വഴി, പ്രദക്ഷിണം, കുരിശു ചുംബനം. ദുഃഖശനിയാഴ്ച പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന. ഉയിര്‍പ്പ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പിന്റെ ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കര്‍മികത്വം വഹിക്കും, രാവിലെ 5.30, 7.10, 9.45 വിശുദ്ധ കുര്‍ബാന. 6.45ന് കുരിശുപള്ളികളില്‍ വിശുദ്ധ കുര്‍ബാന.
കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
10:45 PM Mar 31, 2023 | Deepika.com