കടനാട്: കടനാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഇന്നു രാത്രി 7.30 ന് ജോസ് കെ. മാണി എംപി നിർവഹിക്കും. ജോസ് കെ. മാണി എംപിയുടെ ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിച്ചാണു ലൈറ്റ് സ്ഥാപിച്ചത്. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അധ്യക്ഷത വഹിക്കും.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശൈലേന്ദ്രവര്മ രാജ, സെക്രട്ടറി നന്ദകുമാര്‍ തമ്പി, അമ്മിണിക്കുട്ടന് കിഴക്കേക്കര, പ്രഫ. ലോപ്പസ് മാത്യു, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് മെംബര്‍ പി.കെ. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സെന്‍ പുതുപ്പറമ്പില്‍, അഡ്വ. തങ്കച്ചന് വഞ്ചിക്കച്ചാലില്‍, മത്തച്ചന് ഉറുമ്പുകാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
നൂറു ശതമാനം നികുതി സമാഹരണം
തീക്കോയി: തീക്കോയി പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ നൂറു ശതമാനം വസ്തു നികുതി (കെട്ടിട നികുതി) സമാഹരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അറിയിച്ചു.
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചരിത്രത്തിലാദ്യമായി നികുതി പിരിവ് നൂറു ശതമാനം പൂർത്തികരിച്ചു. പ്രസിഡന്റ് ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാരും സെക്രട്ടറി റ്റിജി തോമസിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും ഒത്തുചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.
ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഇന്ന്
10:45 PM Mar 31, 2023 | Deepika.com