ടാ​ങ്ക​ര്‍​ലോ​റി ദേ​ഹ​ത്തു ക​യ​റി ബൈ​ക്ക് യാ​ത്രി​ക​ര്‍ മ​രി​ച്ചു

10:30 PM Mar 31, 2023 | Deepika.com
ചെ​റു​വ​ത്തൂ​ര്‍: ടാ​ങ്ക​ര്‍​ലോ​റി ദേ​ഹ​ത്തു ക​യ​റി ബൈ​ക്ക് യാ​ത്രി​ക​ര്‍ മ​രി​ച്ചു. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റാ​യ കി​നാ​നൂ​രി​ലെ പി.​ദീ​പ​ക്(25), പ​യ്യ​ന്നൂ​ര്‍ ഹോം ​അ​പ്ല​യ​ന്‍​സ് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ചെ​റു​വ​ത്തൂ​ര്‍ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ ഒ.​വി.​ശോ​ഭി​ത്(28)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ചെ​റു​വ​ത്തൂ​ര്‍ കൊ​വ്വ​ല്‍ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജോ​ലി ക​ഴി​ഞ്ഞ് ദീ​പ​ക് സു​ഹൃ​ത്താ​യ ശോ​ഭി​ത്തി​ന്‍റെ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ വീ​ട്ടി​ല്‍ വി​ടാ​ന്‍ ബൈ​ക്കി​ല്‍ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. കൊ​വ്വ​ലി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ട​വ​ഴി​യി​ല്‍ നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു സ്‌​കൂ​ട്ട​ര്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റി​വ​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ച്ച​പ്പോ​ള്‍ ഇ​രു​വ​രും തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി ഇ​വ​രു​ടെ മേ​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ദീ​പ​ക് സം​ഭ​വ​സ്ഥ​ല​ത്തും ശോ​ഭി​ത് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വേ​യു​മാ​ണ് മ​രി​ച്ച​ത്. കി​നാ​നൂ​രി​ലെ കു​ഞ്ഞി​ക്കു​ട്ട​ന്‍ വെ​ളി​ച്ച​പ്പാ​ട​ന്റെ​യും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി വ​ത്സ​ല​യു​ടെ​യും മ​ക​നാ​ണ് ദീ​പ​ക്. സ​ഹോ​ദ​ര​ന്‍:​വി​വേ​ക്. ക​ണ്ണാ​ടി​പ്പാ​റ​യി​ലെ പി.​ബാ​ബു​വി​ന്‍റെ​യും പ​രേ​ത​യാ​യ ചാ​ന്ദ്‌​നി​യു​ടെ​യും മ​ക​നാ​ണ് ശോ​ഭി​ത്. സ​ഹോ​ദ​രി: ശോ​ഭി​ത.