ഇരിട്ടി: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു. എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടിൽ കാർത്യായനി (65) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെ. അപ്പനായർ-ലക്ഷ്മിയമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: വിജയൻ, സതി. ആരോഗ്യവകുപ്പ് നിർദേശത്തെ തുടർന്ന് മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചാവശേരിപറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കോവിഡ് ബാധിച്ച് വയോധിക മരിച്ചു
10:29 PM Mar 31, 2023 | Deepika.com