ചങ്ങനാശേരി: സര്‍ഗക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്നു മുതല്‍ ഏഴു വരെ അഖില കേരള സെന്റ് ചാവറ പ്രഫഷണല്‍ നാടക മത്സരം യവനിക സീസണ് -2 നടത്തും. ഇതിന്റെ മുന്നോടിയായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയ്ക്ക് പരമാവധി മൂന്നു മിനിട്ട് ദൈര്‍ഘ്യമേ പാടുള്ളു. ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സമ്മാനിക്കുന്ന സ്വര്‍ണനാണയങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നല്‍കും. ഒപ്പം അവ പ്രാധാന്യത്തോടെ സര്‍ഗക്ഷേത്രയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റു ചെയ്യുന്നതുമായിരിക്കും.
മൂന്നു വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം. 1. ലഹരി വിരുദ്ധത, 2. വാര്‍ധക്യം ഒരു പ്രശ്നമോ?, 3. ഉപജീവനം തേടി മറുകര താണ്ടുന്ന യുവത്വത്തിന്റെ അവസ്ഥാന്തരങ്ങള്‍. മത്സരാര്‍ഥികള്‍ക്ക് ഇതിലേതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാം. അതേപ്പറ്റി പരമാവധി മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ തയാറാക്കി വാട്സാപ്പ് ചെയ്യുക. ഒരാള്‍ക്ക് (ഗ്രൂപ്പിന്) ഒരു എന്‍ട്രി മാത്രമേ പാടുള്ളൂ. എന്‍ട്രികള്‍ വാട്സാപ്പ് വഴിയാണ് അയയ്ക്കേണ്ടത്. അയയ്ക്കേണ്ട വാട്സാപ്പ് നമ്പര്‍ 9447762884. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447762884, 04812726481.
സര്‍ഗക്ഷേത്രയില്‍ ഷോര്‍ട്ട് ഫിലിം മത്സരം
12:54 AM Mar 31, 2023 | Deepika.com