നീലേശ്വരം: വിചാരണവേളയില്‍ മുങ്ങിയ പോക്സോ കേസ് പ്രതിയെ നീലേശ്വരം പോലീസ് ആസാമില്‍ നിന്നും പിടികൂടി. ആസാം ദിഗ്ബോയി മിലന് നഗര്‍ സ്വദേശി ശേഖര്‍ ചൗധരിയെയാണ് പിടികൂടിയത്.
2016 ലെ കേസില്‍ രണ്ടുവര്‍ഷം ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയില്‍ മുങ്ങിയപ്പോള്‍ ആണ് കോടതി ഉത്തരവ് പ്രകാരം, നീലേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കോടോത്ത്, കെ.വി. ഷിബു, പി. അനീഷ് എന്നിവര്‍ ആസാമിലെത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.
പ്രതിയെ അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് ജഡ്ജ് മുമ്പാകെ ഹാജരാക്കി.
വിചാരണവേളയില്‍ മുങ്ങിയ പോക്സോ കേസ് പ്രതിയെ ആസാമില്‍ നിന്ന് പിടികൂടി
12:40 AM Mar 31, 2023 | Deepika.com