ഫാ​മി​ലെ പ​ന്നി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു; സു​നി​ൽ ദു​രി​ത​ക്ക​യ​ത്തി​ൽ

12:32 AM Mar 31, 2023 | Deepika.com
മു​ണ്ട​യാം​പ​റ​മ്പ്: ഫാ​മി​ലെ പ​ന്നി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. നാ​ട്ടേ​ൽ സ്വ​ദേ​ശി നെ​ല്ലി​ക്കു​ന്നേ​ൽ സു​നി ( 51) ലും ​ഭാ​ര്യ​യും ചേ​ർ​ന്ന് 10 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന പ​ന്നി​ഫാ​മി​ലെ 23 പ​ന്നി​ക​ളാ​ണ് ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ച​ത്തു​വീ​ണ​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി സാ​മ്പി​ളു​ക​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ച്ച് പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​ത്ത​തി​നാ​ൽ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്ക​മു ള്ള​വ​ർ.
ച​ത്തു​വീ​ണ പ​ന്നി​ക​ളെ മ​റ​വു​ചെ​യ്യാ​ൻ പ​ണ​വും സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഫാ​മി​ന്‍റെ അ​രി​കി​ൽ ത​ന്നെ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് വീ​ർ​പ്പാ​ട്ടെ ഒ​രു പ​ന്നി​ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​താ​ണ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. വി​വി​ധ ബാ​ങ്കു ക​ളി​ൽ​നി​ന്ന് വ​യ്പ​യെ​ടു​ത്ത​ത​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ധ്യ​ത സു​നി​ലി​നു​ണ്ട്.
അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ന്നി​ക​ൾ ച​ത്ത​തോ​ടെ 10 ല​ക്ഷം രൂ​പ​യു​ടെ എ​ങ്കി​ലും ന​ഷ്ട​മാ​ണ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സു​നി​ലി​ന് സം​ഭ​വി​ച്ച​ത്. പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന സു​നി​ലി​നെ പോ​ലു​ള്ള ചെ​റു​കി​ട ഫാം ​ഉ​ട​മ​ക​ളു​ടെ ജീ​വി​തം ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യാ​ണ്.
ഇ​നി​യു​ള്ള ഏ​ക പ്ര​തീ​ക്ഷ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മാ​ണെ​ന്നാ​ണ് സു​നി​ൽ പ​റ​യു​ന്ന​ത്. ആ​ഫ്രി ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.
സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യയ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​മി​ല്ലെ​ന്ന് സു​നി​ൽ പ​റ​യു​ന്ന​ു .